പ്രേക്ഷക മനസുകളില്‍ ത്രില്ലറായി ഇംഗ്ളീഷ് ഷോര്‍ട്ട് ഫിലിം The Obvious
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: പ്രശസ്ത മാന്ത്രികനും ടിവി അവതാരകനുമായ രാജ് കൈലേഷ് യു ട്യൂബിലൂടെ റിലീസ് ചെയ്ത ഇംഗ്ളീഷ് ഷോര്‍ട്ട് ഫിലിം The Obvious പ്രേക്ഷകരുടെ മുക്ത കണ്ഠപ്രശംസ നേടി യൂട്യൂബിലൂടെ മുന്നേറുകയാണ്.
ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പ്രേക്ഷക മനസുകളെ കീഴടക്കിയ ഈ ഹ്രസ്വചിത്രം പൂര്‍ണ്ണമായും ജര്‍മനിയിലാണ് ചിത്രീകരിച്ചത്. എല്‍സ ബാസ്ററിന് ഡാക്സ് ബി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ബാസ്ററിന് സേവ്യറാണ്. ജര്‍മന്‍ മലയാളികള്‍ അണിയിച്ചൊരുക്കിയ "ദ ഒബ്വിയസ് "വ്യത്യസ്ഥമായ കഥയില്‍ ഇംഗ്ളീഷ് സിനിമകളെ അനുസ്മരിപ്പിയ്ക്കുന്ന അവതരണശൈലിയാണ് ചിത്രത്തിലുടനീളം ഉരുത്തിരിയുന്നത്.
അതുകൊണ്ടുതന്നെ സസ്പെന്‍സ് നിറഞ്ഞ ഒരു സമ്പൂര്‍ണ്ണ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ്. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരാണ് ചിത്രത്തിന്റെ അണിയറയില്‍. ഫിലിപ്സ്, പ്രകാശം പരക്കട്ടെ എന്നീ മലയാള സിനിമകളുടെ കളറിസ്ററ് ജോജി പാറക്കല്‍ ആണ് ചിത്രത്തിന്റെ കളറിസ്ററ്. അഭിനേതാക്കളായ ബാസ്ററിന് സേവ്യര്‍, ഡോണി ജോര്‍ജ്ജ് എന്നിവരുടെ പ്രകടനം സിനിമയുടെ മറ്റൊരു സവിശേഷതയാണ്.
അമിരേഷ് രാജന് ആണ് ചിത്രത്തിന്റെ കാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തത്. സഹസംവിധാനം റീനു ട്രീസയും, ബോണി ളൂയീസ് സംഗീത സംവിധാനവും നിര്‍വഹിച്ചു. കുട്ടി ജോസ് (സൗണ്ട് ഇഫക്ട് & മിക്സിംഗ്), അഖില അരുണ്‍, ഡിക്കന് ജോര്‍ജ്, (പോസ്ററര്‍ & ടൈറ്റില്‍,ഡിസൈന്‍) മിനു ജോര്‍ജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
അനുശ്രീ ദാസ്, ലിയ ജോര്‍ജ്, ഹാന്‍സ് പോള്‍ അലക്സ്, അരുണ്‍ ആര് നായര്‍ എന്നിവരാണ് സഹവേഷങ്ങളില്‍ അഭിനയിച്ചത്.
സൈക്കോ പശ്ചാത്തലമുള്ള കഥ ഒരു വലിയ കാന്‍വാസില്‍ അത്ഭുതകരമായി സ്വാംശീകരിച്ച് 16 മിനിറ്റില്‍ തീരുമ്പോള്‍ പ്രേക്ഷകരെ അവസാനംവരെ ത്രസിപ്പിച്ചു നിര്‍ത്താന്‍ സാധിച്ചത് സിനിമയെ അടുത്തറിയുന്ന കലാസ്നേഹികളുടെ മികവിന്റെ പര്യായമാണ്.
ഇക്കൊല്ലം സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ അരങ്ങേറുന്ന ഹാംബുര്‍ഗ് ഫിലിം ഫെസ്ററിവലില്‍ മത്സരിക്കാനുള്ള കാത്തിരിപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.
കഥ, സംവിധാനം
ബാസ്ററിന് സേവ്യര്‍.
നിര്‍മ്മാണം
എല്‍സ ബാസ്ററിന്.
ക്യാമറ & എഡിറ്റിംഗ്
അമിരേഷ് രാജന്.
കളറിംഗ്
ജോജി പാറക്കല്‍.
അസോസിയേറ്റ് ഡയറക്ടര്‍
റീനു ട്രീസ.
മ്യൂസിക് & ബായ്ക്ക്ഗ്രൗണ്ട് സ്കോര്‍
ബോണി ളൂയീസ്.
സൗണ്ട് എഫക്ട് & മിക്സിംഗ്
കുട്ടി ജോസ്.
സൗണ്ട് സപ്പോര്‍ട്ട് & ലൊക്കേഷന്‍
മിനു ജോര്‍ജ്,
പോസ്ററര്‍ & ടൈറ്റില്‍
ഡിക്കന് ജോര്‍ജ്.
Questions or feedback regarding our
web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal Home
| Advertise | Link
Exchange | SiteMap | Contact
Us